നാദാപുരം : ( nadapuramnews.in ) ബഡ്ജറ്റിൽ കേരളത്തിന് യാതൊരു പരിഗണനയും നൽകാത്തതിനെതിരെ സിപിഐ സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയുടെ ഭാഗമായി കല്ലാച്ചിയിൽ സിപിഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.

പ്രകടനത്തിന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ,ജില്ലാ ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, സുഗതൻ മാസ്റ്റർ, ജലീൽ ചാലിക്കണ്ടി,സി എച്ച് ദിനേശൻ,എന്നിവർ നേതൃത്വം നൽകി
#Neglect #budget #CPI #protests #Kalachi