നാദാപുരം: (nadapuram.truevisionnews.com) എസ്എസ്എൽസി പരീക്ഷയുടെ ഫലം വന്നു മണിക്കൂറുകൾക്കകം വാർഡ് മെമ്പർ വീട്ടിലെത്തി വിജയികളെ അനുമോദിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് ഇയ്യങ്കോട് രണ്ടാം വാർഡിലെ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയുമാണ് വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി കെ നാസർ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചത്.

ജന പ്രതിനിധി എന്ന നിലക്ക് എല്ലാ വർഷവും ഇതുപോലെ തന്നെ റിസൾട്ട് വന്ന ദിവസം തന്നെ വിജയികളെ അനുമോദിച്ചിട്ടിട്ടുണ്ടന്ന് നാസർ പറഞ്ഞു . പി കെ റിഷ ഫെബിൻ ,ഹുദ യൂസഫ് ആശാരികോമത്, നജ്‌വ ഫാത്തിമ വേങ്ങേരി, ഫാത്തിമ റാഷിദ് പാടാച്ചേരി, ഫാത്തിമ സംറിൻ പുത്തൻപീടികയിൽ, ദേവ തീർത് കിഴക്കയിൽ , ഫാത്തിമ കുണ്ടൻചാലിൽ, റിഫ ഫാത്തിമ എടവത്ത് കണ്ടി , കെ പി അനന്യ, ഇ കെ ശിവന്യ,ശിഫ ഫാത്തിമ മൊട്ടേമ്മൽ എന്നീ വിദ്യാർത്ഥികളെയാണ് വീട്ടിലെത്തി അനുമോദിച്ചത് .
ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി,അബു ഹാജി കാപ്പാരോട്ട്, ടി വി മുഹമ്മദ് , പി കെ ഹാരിസ് ,പി കെ സമീർ , മഠത്തിൽ റാഷിദ് ,അമ്മദ് ആനാണ്ടി , മഹമൂദ് മത്തത്ത് ,ജുബൈർ കോടുകണ്ടി , പി കെ സാദത്ത് , അസീസ് നാമത്ത് , സി വി ഇബ്രാഹിം , ഇ കെ സഫ്‌വാൻ , കെ സമീർ എന്നിവർ പങ്കെടുത്തു.
SSLC results ward member visited winners homes congratulated