നാദാപുരം: (nadapuram.truevisionnews.com) ആശ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മഹിളാ കോൺഗ്രസ് നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഒപ്പ് ശേഖരണ ക്യാമ്പയിനും നടത്തി.

കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ക്യാമ്പയിൻ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ ബാലാമണി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡൻറ് കെ . സുമിത ടീച്ചർ അധ്യക്ഷത വഹിച്ചു. വി.വി. റിനീഷ് , പി.കെ സുജാത ടീച്ചർ, കെ.ടിക കെ അശോകൻ, അഖിലമര്യാട്, സുധാ സത്യൻ, വസന്ത കരിന്ദ്രയിൽ, ലിഷാ അശോകൻ, കെ.സുബൈദ ടീച്ചർ, പി.സുമലത , പി.വി.ജയലക്ഷ്മി ടീച്ചർ, രാഖി കല്ലുനിര തുടങ്ങിയവർ സംസാരിച്ചു.
#Solidarity #Ashaworkers #Mahila #Congress #collects #signatures #Kallachi