പുറമേരി : (nadapuram.truevisionnews.com) നാദാപുരം സി.എച്ച്. സെൻ്റർ പാലിയേറ്റീവ് വിഭവ സമാഹരണ കാമ്പയിൻ കാൽ ലക്ഷം രൂപ നൽകി പുറമേരി വനിത ലീഗ് പങ്കാളിയായി.

വാർഡ് മെമ്പർ സമീറ കൂട്ടായി നാദാപുരം സി.എച്ച്. സെൻ്റർ ജനറൽ സെക്രട്ടറി അഹമദ് കുറുവൈൽന് തുക കൈമാറി. ജനറൽ സിക്രട്ടരി സീനത്ത് കുളുള്ളതിൽ അദ്ധ്യക്ഷത വഹിച്ചു.
നാദാപുരം സി.എച്ച്. സെൻ്റർ സിക്രട്ടരി മുഹമ്മദ് പുറമേരി, പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടരി മജീദ് പനയുള്ളകണ്ടി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷംസു മഠത്തിൽ, പനയുള്ളതിൽ സൂപ്പി ഹാജി, മുഹമ്മദലി കാട്ടിയത്ത്, മജീദ് ഹാജി മുറിച്ചാണ്ടി, ഷഫീന ഷംസു , പി.വി. സൗദ അബ്ദുറഹിമാൻ, വി.കെ. ജസ്നിയ്യ മുഹമ്മദ്, സംബന്ധിച്ചു.
#Nadapuram #CHCenterPalliativeResource #CollectionCampaign #WomenLeague #donates #campaign