നാദാപുരം : (nadapuramnews.in ) കേരളമെന്താ ഇന്ത്യയിലല്ലേ എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണയ്ക്കും , ജന വിരുദ്ധ നയത്തിനുമെതിരെ എൽഡിഎഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണ്ണയും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.

വത്സരാജ് മണലാട്ട് അധ്യക്ഷനായി. എ എം റഷീദ്, സമദ് നരിപ്പറ്റ, പി എം ജോസഫ്,രജീന്ദ്രൻ കപ്പള്ളി, ബോബി മുക്കൻ തോട്ടം ബിജു കായക്കൊടി, വി പി സുരേന്ദ്രൻ, പി എം നാണു, എ മോഹൻ ദാസ് എന്നിവർ സംസാരിച്ചു.
പി പി സ്വാഗതം പറഞ്ഞു. കരിമ്പിൽ ദിവാകരൻ, കെ പി കുമാരൻ, ഇ കെ സജിത്ത് കുമാർ, കെ ജി ലത്തീഫ്, കെ വി നാസർ, ടി സുഗതൻ, വി കെ പവിത്രൻ എന്നിവർ നേതൃത്വം നല്കി.
#LDF #march #and #dharna #Kallachi