നാദാപുരം: (nadapuram.truevisionnews.com)മയ്യഴിപ്പുഴയുടെ കയ്യേറ്റ ആരോപണം ഉന്നയിച്ചു ഉയർന്നുവന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ റവന്യൂ അധികൃതർ നടത്തിയ സർവേയിൽ യാതൊരുവിധ കയ്യേറ്റവും നടന്നിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തിയ സ്ഥിതിക്ക് വികസനവിരുദ്ധ നിലപാടെടുക്കുന്ന തല്പരകക്ഷികളെ നിലക്കുനിർത്താൻ എംഎൽഎ മൗനം വെടിയണമെന്ന് യുഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പൊതു കളിസ്ഥല നിർമ്മാണമാണ് അടിസ്ഥാനപരമായ ആരോപണങ്ങൾ ഉന്നയിച്ച് തടയപ്പെട്ടിരിക്കുന്നത്. മയ്യഴിപ്പുഴ കയ്യേറാനോ അനധികൃത പ്രവർത്തനങ്ങൾ നടത്താനോ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒരിക്കലും കൂട്ടുനിൽക്കില്ല.
നാദാപുരത്തിന്റെ വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടുകെട്ട് ഉണ്ടാക്കിയ ചരിത്ര പാരമ്പര്യം തകർക്കുന്ന രീതിയിലേക്കുള്ള സമീപനങ്ങളെ തടയണമെന്നും യോഗം ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനെ തടയുന്ന രീതിയിൽ ഫണ്ടുകൾ വെട്ടിച്ചുരുക്കി പഞ്ചായത്തുകളുടെ ഭരണത്തെ തകിടം മറിക്കാനുള്ള സംസ്ഥാന ഗവൺമെന്റിന്റെ തെറ്റായ നടപടിക്കെതിരെ ഏപ്രിൽ 4, 5 തീയതികളിൽ ആയി കല്ലാച്ചിയിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാപ്പകൽ സമരം നടത്താൻ യോഗം തീരുമാനിച്ചു.
പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ഹമീദ് വല്യാണ്ടി അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി യോഗം ഉദ്ഘാടനം ചെയ്തു.
കൺവീനർ അഡ്വ കെ എം രഘുനാഥ്, അഡ്വ. എ സജീവൻ, എം പി സൂപ്പി, വി വി റിനീഷ്, ഹസ്സൻ ചാലിൽ, വി കെ ബാലാമണി, കൊടികണ്ടി മൊയ്തു, വി.അബ്ദുൽ ജലീൽ, എ. പി. ജയേഷ്, അബു കാപ്പ റോട്ട് , എ വി മുരളീധരൻ എന്നിവർ സംസാരിച്ചു.
#Allegations #encroachment #Mayyazhipuzha #MLA #should #break #silence #UDF