തൂണേരി: സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനം നടത്തി തൂണേരി ബ്ലോക്ക് പഞ്ചായത്ത്. മാലിന്യമുക്തo നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ലക്ഷ്യം വെച്ച നേട്ടങ്ങൾ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളും കൈവരിച്ച് ശുചിത്യ പ്രഖ്യാപനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിച്ചത്.

പ്രഖ്യാപന പരിപാടി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം ചെയ്തു. മികച്ച ഹരിത കർമ്മസേനയായി തെരഞ്ഞെടുത്ത പുറമേരി പഞ്ചായത്ത് ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ശ്രീമതി. ജിഷ മാലിന്യമുക്ത പ്രഖ്യാപനം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ് സൺ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിത കേരളം മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ കെ.കുഞ്ഞിരാമൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പരിധിയിയിലെ ഏഴ് പഞ്ചായത്തുകളിലായി 314 സ്ഥാപനങ്ങൾ ഹരിത സ്ഥാപനങ്ങളും 117 വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളും 8 കലാലയങ്ങൾ ഹരിത കലാലയമാവുകയും 17 ടൗണുകൾ ഹരിത സുന്ദര ടൗണുകളായി മാറുകയും 30 പൊതുഇടങ്ങൾ മാലിന്യ രഹിത മാവുകയും ചെയ്താണ് ഈ നേട്ടം കൈവരിച്ചത്.
ചടങ്ങിൽ വൈ.പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷം വഹിച്ചു. മികച്ച ഹരിത കർമ്മ സേനയായി തെരഞ്ഞെടുത്ത പുറമേരി പഞ്ചായത്ത് ഹരിത കർമ്മ സേനക്കും ചെക്യാട് പഞ്ചായത്ത് ഹരിത കർമ്മസേനക്കും സമ്മാനങ്ങൾ നല്കി. ഏഴ് പഞ്ചായത്തുകളിലേയും ഹരിത കർമ്മസേനയെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് മാരായ അഡ്വ. ജ്യോതിലക്ഷമി, എൻ. പത്മിനി ടീച്ചർ, സുധാ സത്യൻ, നസീമ കൊട്ടാരം, സുരയ്യ ടീച്ചർ, ബ്ലോക്ക് സ്ഥിരം സമിതി ചെയർ പേഴ്സൺ മാരായ രചീന്ദ്രൻ കപ്പള്ളി, ഇന്ദിര എന്നിവർ ആശംസം അർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദേവികാ രാജ് സ്വാഗതവും, ജോ. ബിഡിഒ ജഗദീഷ് നന്ദിയും പറഞ്ഞു.പ്ര പ്രഖ്യാപനത്തിന്റെ മുന്നോടിയായി വർണ്ണശബളമായ ഘോഷയാത്രയും നടന്നു.
#Cleanliness #declaration #Thuneri #Block #Panchayat #now #completely #garbage #free