നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവ. യു പി സ്കൂൾ നൂറാം വാർഷിക സമാപനവും പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമവും നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിദ്യാലയത്തിന്റെ നൂറാം വാർഷികം 2024 നവംബർ മാസം മുതൽ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷിച്ചു വരുന്നത്.
മെഡിക്കൽ ക്യാമ്പ് , കുട്ടികളുടെയും രക്ഷിതാക്കളുടേയും കലാ വിരുന്ന്, വിനോദ പരിപാടികൾ , ബോധവൽക്കരണ ക്ലാസുകൾ , സംവാദങ്ങൾ , രചന മത്സരങ്ങൾ, കായിക മൽസരങ്ങൾ , അക്കാദമിക് പരിപാടികൾ , വിവിധ മത്സരയിനങ്ങളിലെ കുട്ടികളെ അനുമോദിക്കൽ , സാംസ്കാരിക പരിപാടികൾ , പുസ്തകോൽസവം, ചരിത്ര പ്രദർശനം എന്നിങ്ങനെ ചെറുതും വലുതുമായ വൈവിധ്യപൂർണ്ണമായ നിരവധി പരിപാടികൾ ഇതിനകം സംഘടിപ്പിച്ചു.
പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഗമം രാവിലെ 9.30 ന് എഴുത്തുകാരൻ യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് 2 മണി മുതൽ റെയിൻബോ പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറും.
സമാപന സമ്മേളനം ഇ കെ വിജയൻ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി അധ്യക്ഷനാകും. 'വിദ്യാർത്ഥികളുടെ കലാപരിപാടികളും രാത്രി 9.30 ന് മൂസിക്കൽ നൈറ്റും അരങ്ങേറും
പത്രസമ്മേളനത്തിൽ സ്വാഗത സംഘംചെയർമാൻ വി വി മുഹമ്മദലി ,ജനറൽ കൺവീനർ വി പി കുഞ്ഞികൃഷ്ണൻ , പ്രധാനാധ്യാപകൻ എം രവി , പിടിഎ പ്രസിഡൻ്റ് സി ടി അനൂപ്, കരിമ്പിൽ ദിവാകരൻ ,പൊന്നങ്കോട്ട് ശ്രീധരൻ എന്നിവർ പങ്കെടുത്തു.
#Kallachi #Govt #UP #School #anniversary #celebration #alumni #student #reunion #tomorrow