Apr 7, 2025 10:12 AM

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി മത്സ്യ മാർക്കറ്റ് ഇന്ന് മുതൽ താത്കാലികമായി അടച്ചിടാൻ പഞ്ചായത്ത് തീരുമാനം. പഞ്ചായത്ത് ക്വട്ടേഷൻ നൽകിയിട്ടും ദൈനംദിന ഫീസ് പിരിക്കാനും പരിപാലിക്കാനും ആരും തയ്യാറാകാത്തതിനാലും മത്സ്യ മാർക്കറ്റ് വൃത്തിഹീനമായതിനാലുമാണ് അടച്ചിടുന്നത്.

വ്യത്തിഹീനമായ സാഹചര്യത്തിൽ മത്സ്യമാംസാദികൾ വിൽക്കുന്നതിനെതിരെ പരാതിയുള്ളതായി ഗ്രാമഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മത്സ്യമാർക്കറ്റ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന പരാതി നേരത്തേ ഗ്രാമഞ്ചായത്തിന് ലഭിച്ചിരുന്നു.

ലേലത്തിനും പുനർലേലത്തിനും താത്പര്യമുള്ളവരിൽനിന്ന് ക്വട്ടേഷനുകൾ സ്വീകരിച്ചെങ്കിലും മതിയായ ലേലത്തുക ലഭിച്ചിരുന്നില്ല. അതിനാൽ ദൈനംദിന ഫീസ് പിരിക്കുന്നതിനും പരിപാലിക്കുന്നതിനും ഗ്രാമപ്പഞ്ചായത്ത് ആളെ നിയോഗിച്ചിട്ടില്ല.

കോഴിയറവ് മാലിന്യങ്ങളും മത്സ്യാവശിഷ്ട‌ങ്ങളും നീക്കംചെയ്യുന്നതിന് നിലവിലുള്ള സംവിധാനങ്ങൾക്ക് സാങ്കേതികതടസ്സം നേരിടുന്നുണ്ട്. അതിനാൽ മാർക്കറ്റിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ താത്കാലികമായി അടച്ചിടുകയാണെന്നും മാർക്കറ്റ് പരിസരത്തോ ചുറ്റുപാടിലോ മത്സ്യവിൽപ്പന നടത്തുന്നത് നിരോധിച്ചതായും സെക്രട്ടറിയുടെ അറിയിപ്പിൽ വിശദീകരിക്കുന്നു.

#Kallachi #Fish #Market #temporarily #closed #today #emergency #maintenance

Next TV

Top Stories