കക്കട്ടിൽ: (nadapuramnews.com) വടകര-കുറ്റ്യാടി റോഡിൽ അമ്പലക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ പാലത്തിനടിയിലുള്ള ഉപയോഗശൂന്യമായ ഇരുമ്പ് പൈപ്പ്ലൈൻ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ മുറിച്ചുമാറ്റി. മൂയ്യോട്ട് തോടിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഈ ഇരുമ്പ് പൈപ്പ് ലൈൻ കാരണം തടസ്സപ്പെടുകയും വയലുകളിലും തെട്ടുടുത്ത വീടുകളിലും വെള്ളം കയറുന്ന അവസ്ഥയുമായിരുന്നു.

പൈപ്പ് മുറിച്ചുമാറ്റണമെന്ന് പൊതുപ്രവർത്തകരും രാഷ്ട്രീയ, സാമുഹിക പ്രവർത്തകരും നിരന്തരം ആവശ്യപ്പെടുകയും ചെയ്യിരുന്നു. നവകേരള സദസിലും പ്രശ്‌നം ഉയർത്തി. സാമുഹികപ്രവർത്തകൻ കെ.കണ്ണന്റെ നേതൃത്വത്തിൽ കലക്ടർ ഉൾപെടെയുള്ളവർക്ക് നിവേദനം നൽകുകയും ചെയ്തു. തുടർന്ന് ഉടനടി പൈപ്പ് മുറിച്ചുമാറ്റാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശവും നൽകി.
എന്നാൽ സങ്കേതിക കാരണം പറഞ്ഞ് മുറിച്ചുമാറ്റൽ വീണ്ടും നീണ്ടുപോയി. ഏറ്റവും ഒടുവിൽ മാധ്യമങ്ങൾ ഈ പ്രശ്‌നം ഉയർത്തി കൊണ്ടുവന്നതോടെയാണ് ഫലമുണ്ടായത്. കഴിഞ്ഞ ദിവസം ഇരുമ്പ് പൈപ്പ് മുറിച്ചുമാറ്റി തടസം നീക്കി.
വർഷകാലം തുടങ്ങുന്നതിന് മുമ്പ് പൈപ്പ് മുറിച്ചുമാറ്റിയതിൽ ഏറെ ആശ്വാസത്തിലാണ് സമീപവാസികളും കർഷകരും. വെള്ളം സുഗമമായി ഒഴുകി പോകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
#iron #pipeline #kakkat