നാദാപുരം: (nadapuramnews.com) ഒരാഴ്ചയായി നാദാപുരത്ത് നടന്നുവരുന്ന ഓക്സ്‌ഫോർഡ് മാർഷൽ ആർട്സ് അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ കിരീടം നേടി കെ എസ് ഇ ബി .

ഇന്നലെ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ആർമിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കെഎസ്ഇബി വിജയ കിരീടം ചൂടിയത്.
രണ്ടര മണിക്കൂർ നീണ്ട മത്സരം ഓരോ നിമിഷവും വീറും വാശിയും നിറഞ്ഞതായിരുന്നു. രണ്ട് സെറ്റ് വീതം ഓരോ ടീമുകളും വിജയിച്ചു . അഞ്ചാമത്തെ സെറ്റിൽ പോയിന്റ് വ്യത്യാസത്തിനാണ് ഇന്ത്യൻ ആർമി പരാജയപ്പെട്ടത്.
കളിയുടെ തുടക്കം മുതൽ ഒടുക്കം വരെ ഗ്യാലറിയിൽ തിങ്ങിനിറഞ്ഞ കായിക പ്രേമികളുടെ നിലക്കാത്ത കരഘോഷം മുഴങ്ങി. സമാപന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.
മികച്ച കളിക്കാർക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. പ്രവാസി വ്യാപാരി നരിക്കോൾ ഹമീദ് ഹാജി, യു വി യൂനുസ് ഹസ്സൻ, കെ പി മുഹമ്മദ്, അബു ചിറക്കൽ, സി കെ നാസർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
#KSEB #wins #AllIndiaVolleyball #Tournament #nadapuram