നാദാപുരം: (nadapuram.truevisionnews.com) കടത്തനാട് കളരി സംഘം നാദാപുരം ചാലപ്രം ശാഖയുടെ 20 മത് വാർഷിക ആഘോഷം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫോക് ലോർ അക്കാദമി ചെയർമാൻ ഡോ ജയരാജൻ ഉദ്ഘാടനം ചെയ്യും.

ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി പി ലവ്‌ലിൻ അധ്യക്ഷനാകും. വൈകീട്ട് അഞ്ച് മണിക്ക് സാംസ്‌കാരിക ഘോഷയാത്ര ഗവ യുപി സ്കൂൾ പരിസരത്തുനിന്ന് ആരംഭിക്കും.
ഏഴ് മണിക്ക് നൂറ് കളരി വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കളരിപ്പയറ്റ്, കൈ കൊട്ടികളി ,ഒപ്പന മാധവൻ കാസർഗോഡ് നയിക്കുന്ന ഫോക്ക് ഗാനമേള എന്നിവ നടക്കും. വാർത്ത സമ്മേളനത്തിൽ പ്രേമൻ ഗുരുക്കൾ, കെ കെ ബിജു, എൻ കെ മുസ്തഫ, പി കെ ഹമീദ്, എം കെ ദിലീപ് എന്നിവർ പങ്കെടുത്തു.
#Kadathanad #Kalari #Sangham #anniversary #celebration #tomorrow