May 12, 2025 10:59 AM

നാദാപുരം: പെരുമുണ്ടശ്ശേരി മഹല്ലിൽ നിന്നും കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മഹല്ല് കമ്മറ്റി ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ മുഹമ്മദ് ഫായിസ്.കെ, ഷെഫ്മ ഷെറിൻ സി, മുഹമ്മദ് ആദിൽ വി.കെ, മുഹമ്മദ് ഷബീബ്. എ നാജിഹ ഷറിൻ പി.ഇ എന്നീ വിദ്യാർത്ഥികളെയാണ് വീട്ടിലെത്തി ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചത്.

മഹല്ല് കമ്മറ്റി പ്രസിഡണ്ട് മൂസഹാജി സി, സെക്രട്ടറി എ.കെ.സുബൈർ മാസ്റ്റർ , അസീസ് കെ.എം, വൈസ് പ്രസിഡണ്ട് ആകൂൽ സൂപ്പി, ഒ.വി. മൊയ്തുഹാജി എന്നിവർ മൊമെൻ്റോ വിതരണം ചെയ്തു. മഹല്ല് കമ്മറ്റി എക്സിക്യൂട്ടീവ് മെമ്പർമാരായ സദ്ദാം സൂപ്പി ഹാജി, സി.കെ. അബ്ദുള്ള ഹാജി, അഷ്റഫ് കൂട്ടാകൂൽ ,സി.ഖാസിം,എം.സി.കെ അമ്മത് ഹാജി , ടി.ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.

Honors achieved high scores SSLC exams

Next TV

Top Stories