നാദാപുരം: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് 2024 25 പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടാം വാർഡിൽ നവീകരിച്ച പൗർണമി സാംസ്കാരിക നിലയവും പുതുതായി പ്രവർത്തനമാരംഭിച്ച ഗ്രാമസേവാ കേന്ദ്രവും നാടിന് സമർപ്പിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ എ കെ ബിജിത്ത് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ രംഗിഷ് കടവത്ത് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വി പി രാജൻ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ സി അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു.മോളി പറമ്പത്ത്, കെഎം രാജൻ, കെ ടി രവീന്ദ്രൻ, സൂപ്പി കണ്ടോത്ത്, സവിത കെ ടി കെ, രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
renovated Pournami Cultural Center Grama Seva Kendra dedicated