തൂണേരി: സി.പി.ഐ വെള്ളൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറിഎ.ഐ.ടി.യു.സി തൂണേരി പഞ്ചായത്ത് സെക്രട്ടറി കർഷക തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച സി.ടി കുമാരന്റെ ആറാം ചരമവാർഷിക ദിനാചരണം വെള്ളൂരിൽ സംഘടിപ്പിച്ചു.

പ്രഭാതഭേരി, പതാക ഉയർത്തൽ, സ്മൃതികുടീരത്തിൽ പുഷ്പാർച്ച, അനുസ്മരണം എന്നിവയോടെ സമുചിതമായി ആചരിച്ചു.അനുസ്മരണ യോഗംസി പി ഐ നാദാപുരം മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. തൂണേരി ലോക്കൽ സെക്രട്ടറി വിമൽ കുമാർ കണ്ണങ്കൈ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം കമ്മിറ്റി അംഗം ഐ വി ലീല പതാക ഉയർത്തി. ഒ ബാബുരാജ്, സുരേന്ദ്രൻ തൂണേരി, കാട്ടിൽ ഭാസ്കരൻ പ്രസംഗിച്ചു
CPI commemorates CT Kumaran death anniversary