May 12, 2025 07:36 PM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ജനകീയ പദ്ധതിയായ ഗ്രാമവണ്ടി പദ്ധതി ഉദ്ഘാടനം നാടിൻറെ ഉത്സവമാക്കി നാട്ടുകാർ. ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലുള്ളവർക്ക് കെ എസ് ആർ ടി സിയുമായി സഹകരിച്ച് പൊതുഗതാഗത സൗകര്യമൊരുക്കുന്നതാണ്  ഗ്രാമവണ്ടി പദ്ധതി.

പദ്ധതിയുടെ ഭാഗമായി വാഹനത്തിൽ ഇന്ധനമൊരുക്കേണ്ടത് ഗ്രാമപഞ്ചായത്താണ്.വാഹനത്തിൻ്റെ റൂട്ട് നിശ്ചയിക്കുന്നതും ഗ്രാമപഞ്ചായത്തായിരിക്കും. നാദാപുരത്ത് ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്.'വാഹനമിറങ്ങുന്നു' എന്ന അറിയിപ്പ് തന്നെ സോഷ്യൽ മീഡിയ വഴി നാട്ടുകാരേറ്റെടുത്തു.

അലങ്കരിച്ച കെ.എസ്.ആർ.ടി.സി ബസിനെ നാദാപുരം ഗവ.യു.പി. സ്കൂൾ പരിസരത്ത് വെച്ച് നാദാപുരം ബസ്സ്ാൻ്റിലേക്ക് ബാൻ്റ് വാദ്യമേളങ്ങളോടെ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളുമടക്കം ചേർന്ന് ആനയിച്ചു. ബസിൻ്റെ കന്നിയോട്ടദിവസം നാദാപുരം മർച്ചൻസ് അസോസിയെഷനും വ്യാപാരി വ്യവസായ ഏകോപനസമിതി കല്ലാച്ചി യൂണിറ്റും സ്പോൺസർ ചെയ്തു.

റൂട്ടിലുള്ള എല്ലാ വാർഡിലും ആദ്യമായെത്തുന ബസിനും യാത്രക്കാർക്കും സ്വീകരണം നൽകി.സ്വീകരണകേന്ദ്രങ്ങളിൽ പായസവും മധുരപലഹാരങ്ങളും മിഠായിയും പഴങ്ങളും വിതരണം ചെയ്തു.

ഗ്രാമവണ്ടിയുടെ ഉദ്ഘാടനം നാദാപുരം ബസ് സ്റ്റാൻ്റിൽ വെച്ച് ഇ.കെ.വിജയൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്ത് കൊണ്ട് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡണ്ട് അഖില മര്യാട്ട് സ്വാഗതം പറഞ്ഞു.

സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാന്മാരായ സി കെ നാസർ, എം സി സുബൈർ, ജനീദ ഫിർദൗസ്, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ :എ സജീവൻ, അബ്ബാസ് കണേക്കൽ, പി പി ബാലകൃഷ്ണൻ, മുഹമ്മദ്‌ ബംഗ്ലത്ത്, അഡ്വ :കെ എം രഘുനാഥ്, സി എച് മോഹനൻ, ടി.സുഗതൻ മാസ്റ്റർ, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, കെ വി. നാസർ, നിസാർ എടത്തിൽ, വി വി റിനീഷ്, ടി പി ഇബ്രാഹിം, എം.സി. ദിനേശൻ,കൊട്ടിൽപ്പാലം ഡിപ്പോ എ.ടി.ഒ. പി ഇ രഞ്ജിത്.സി.ഐ ഷാജി തുടങ്ങിയവർ സംബന്ധിച്ചു

Nadapuram Gramavandi project inaugerated

Next TV

Top Stories










Entertainment News