ഒഴുക്ക് കുറഞ്ഞു; താവോട്ടു മുക്ക് പുഴയിലെ ഒഴുകിപ്പോയ കുടിവെള്ളപൈപ്പ് പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങി

ഒഴുക്ക് കുറഞ്ഞു;  താവോട്ടു മുക്ക് പുഴയിലെ ഒഴുകിപ്പോയ കുടിവെള്ളപൈപ്പ് പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങി
Jun 10, 2025 03:31 PM | By Athira V

വാണിമേല്‍ : കുന്നുമ്മല്‍ ശുദ്ധജല പദ്ധതിയുടെ വളയം, വാണിമേല്‍ പഞ്ചായത്തുകളിലേക്ക് വിതരണത്തിനുള്ള മെയിന്‍ ലൈന്‍ താവോട്ടു മുക്ക് പുഴയ്ക്ക് കുറുകെയുള്ള ഭാഗം കുത്തൊഴുക്കിനെ തുടര്‍ന്ന് ഒഴുകിപ്പോയത് പുനഃസ്ഥാപിക്കാന്‍ ജല അതോറിറ്റി നടപടി തുടങ്ങി .

മഴശക്തി കുറഞ്ഞതിനെ തുടര്‍ന്നാണ് പ്രവ്യത്തി തുടങ്ങിയത് . താവോട്ടു മുക്ക് കരുവന്‍ താഴെ കടവിലുള്ള എച്ച്ഡിപിഇ പൈപ്പാണ് ഒഴുകിപ്പോയത്. മഴയെ തുടര്‍ന്ന് പുഴയിലെ ഉയര്‍ന്ന ജലനിരപ്പും കുത്തൊഴുക്കും കാരണം പൈപ്പ് പുനഃസ്ഥാപിക്കുന്ന പ്രവൃത്തി നടത്താന്‍ സാധിച്ചിരുന്നില്ല. വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ച് ഭാഗികമായി പൈപ്പ് പുനഃസ്ഥാപിച്ചിട്ടുണ്ട്.

പുഴയുടെ വാണിമേല്‍ ഭാഗത്തെ തീരത്ത് പൈപ്പ് ലൈന്‍ ഇളകി മാറിയത് പൂര്‍വ സ്ഥിതിയിലാക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ് . അനുകൂല കാലാവസ്ഥ ലഭിച്ചാല്‍ മൂന്ന് ദിവസത്തിനകം പ്രവത്തി പൂര്‍ത്തീകരിച്ചു ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.


restore washed out drinking water pipe ThaottuMukk River

Next TV

Related Stories
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 11, 2025 04:17 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നാദാപുരത്ത് വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചു;  പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Jun 11, 2025 02:48 PM

നാദാപുരത്ത് വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

നാദാപുരത്ത് വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥന്...

Read More >>
മകളുടെ കല്യാണം മരണത്തിൽ കലാശിക്കും; പ്രതി  ബഷീറിന്റെ ഭീഷണി, തെളിവുകൾ പൊലീസിന് കൈമാറി

Jun 11, 2025 12:35 PM

മകളുടെ കല്യാണം മരണത്തിൽ കലാശിക്കും; പ്രതി ബഷീറിന്റെ ഭീഷണി, തെളിവുകൾ പൊലീസിന് കൈമാറി

നാദാപുരത്ത് രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം - ഭീഷണി സന്ദേശം പുറത്ത്...

Read More >>
 കുറുവന്തേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി അക്രമം; സ്ത്രീക്ക് പരിക്ക്

Jun 11, 2025 11:15 AM

കുറുവന്തേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി അക്രമം; സ്ത്രീക്ക് പരിക്ക്

ചെക്യാട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കാട്ടുപന്നി...

Read More >>
Top Stories










News Roundup