സഹകരണ പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കണം -പെൻഷനേഴ് അസോസിയേഷൻ

സഹകരണ പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കണം -പെൻഷനേഴ് അസോസിയേഷൻ
Jun 15, 2025 08:09 PM | By Athira V

നാദാപുരം : ( nadapuramnews.in ) സഹകരണ പെൻഷൻ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും,പെൻഷൻകാരുടെ ക്ഷാമബത്ത പുനസ്ഥാപിക്കണമെന്നും കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ ചേന്ന സമ്മേളനം ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കുന്നത്ത് ബാലകൃഷ്ണൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി കെ രാഘവൻ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന പ്രസിഡൻ്റ് എം സുകുമാരൻ സംഘടനാ റിപ്പോർട്ടും, ട്രഷർ ടി കെ ഗോപാലൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.


എം ബാലകൃഷ്ണൻ അനുശോചന പ്രമേയവു, കെ പി ഗോപി പ്രമേയങ്ങളും അവതരിപ്പിച്ചു. ടി കെ വിനോദൻ, സി കെ അജയൻ, സി സുജിത്ത്, എം ഗോപാലകൃഷ്ണൻ, സി കെ ഗോപാലകൃഷ്ണൻ, എ ശ്രീധരൻ, എന്നിവർ സംസാരിച്ചു . മുതിർന്ന നേതാക്കളായ കെ സി കൃഷ്ണൻ നായർ, പി കുഞ്ഞിരാമൻ നായർ എന്നിവരെ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ എം എം അശോകൻ സ്വാഗതവും വി വിജയൻ നന്ദിയും പറഞ്ഞു .

ഭാരവാഹികൾ :

ബാലകൃഷ്ണൻ കുന്നത്ത് (പ്രസിഡൻ്റ്).

ടി പി അശോക് കുമാർ, കെ വി ചന്ദ്രി

(വൈസ് പ്രസിഡൻ്റുമാർ)

വിജയൻ വളപ്പിൽ (സെക്രട്ടറി).

എം ബാലകൃഷ്ണൻ, പി

ജയപ്രകാശൻ. (ജോയിൻ്റ് സെക്രട്ടറിമാർ).

ടി കെ ഗോപാലൻ (ട്രഷറർ)

Cooperative pension revised timely manner Pensioners Association

Next TV

Related Stories
ഒപ്പം യുവതയുണ്ട്; ഉന്നതികളിലെ വിദ്യാർത്ഥികളുടെ പഠനവും നിറമുള്ളതാക്കി ഡിവൈഎഫ്ഐ

Jun 15, 2025 08:37 PM

ഒപ്പം യുവതയുണ്ട്; ഉന്നതികളിലെ വിദ്യാർത്ഥികളുടെ പഠനവും നിറമുള്ളതാക്കി ഡിവൈഎഫ്ഐ

ഉന്നതികളിലെ വിദ്യാർത്ഥികളുടെ പഠനവും നിറമുള്ളതാക്കി...

Read More >>
കനത്ത മഴ; കുയ്തേരിയിൽ കടകളിൽ വെള്ളം കയറി

Jun 15, 2025 02:40 PM

കനത്ത മഴ; കുയ്തേരിയിൽ കടകളിൽ വെള്ളം കയറി

കുയ്തേരിയിൽ കടകളിൽ വെള്ളം...

Read More >>
Top Stories










News Roundup






Entertainment News





https://nadapuram.truevisionnews.com/ -