നാദാപുരം: (nadapuram.truevisionnews.com) പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ ഹ്യൂമാനിറ്റീസ് 15 അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തകൻ മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു.
മാനേജിംഗ് കമ്മറ്റി ജനറൽ സെക്രട്ടറി ടി കെ അബ്ബാസ് ഉപഹാര സമർപ്പണം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എ കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പാളും ടെക്സ്റ്റ് ബുക്ക് കമ്മറ്റി അംഗവുമായിരുന്ന കുഞ്ഞബ്‌ദുല്ല എം കെ, ബഷീർ മാസ്റ്റർ തൂണേരി എന്നിവർ പ്രഭാഷണം നടത്തി.



സ്റ്റാഫ് സെക്രട്ടറി ഹാരിസ് എൻ വി, പ്രോഗ്രാം കൺവീനർ എം എം മുഹമ്മദ്, എം വി ഷീദ്, പി പി മനോജൻ സംസാരിച്ചു. കോർഡിനേറ്റർ ഷാഹിന പുത്തലത്ത് സ്വാഗതവും സുബൈർ തോട്ടക്കാട് നന്ദിയും പറഞ്ഞു.
Humanities Association inaugurated Perode MIM higher secondary school