നാദാപുരം: (nadapuram.truevisionnews.com) ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ. തൂണേരി ബ്ലോക്കിൻറെ നേതൃത്വത്തിൽ 500 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തുകയും നോട്ടിസ് വിതരണം ചെയ്യുകയും ചെയ്‌തു.
സ്‌കൂളുകളിലും ഓഫിസുകളിലും ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു. ബ്ലോക്ക് ഭാരവാഹികളായ ടി.കെ രാഘവൻ, കെ.ഹേമചന്ദ്രൻ, ടി രാജൻ എന്നിവർ നേതൃത്വം നൽകി



Anti-drug campaign Pensioners' Union conducts home visits