നാദാപുരം : പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും എ പ്ലസ് മികവുള്ളതാക്കാൻ പരിശ്രമിക്കണമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അഭിപ്രായപ്പെട്ടു . നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻറ്ററി സ്കൂളിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയികൾക്ക് നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പാഠ്യ പാഠ്യേതര രംഗത്ത് കോഴിക്കോട് ജില്ലയിൽ തന്നെ ടി. ഐ. എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ മികച്ച മുന്നേറ്റം നടത്തിയുട്ടണ്ടന്നും ഷീജ ശശി കുട്ടിച്ചേർത്തു. പി.ടി.എ പ്രസിഡൻറ് റാഷിദ് കക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ വിജയോൽസവം പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. വി. മുഹമ്മദലി നിർവ്വഹിച്ചു.



ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.എം നജ്മ മുഖ്യ പ്രഭാഷണം നടത്തി. സി. കെ , നാസർ, മുഹമ്മദ് ബംഗ്ലത്ത് നരിക്കോൾ ഹമീദ് ഹാജി. വി.സി ഇഖ്ബാൽ, എം . സി സുബൈർ, ഹെഡ് മിസ്ട്രസ് ഇ. സക്കീന, , എം . സി സുബൈർ, അബ്ബാസ് കണേക്കൽ, മണ്ടോടി ബഷീർ, നസീർ ആ നേരി,മുനീർ എ രവത്ത്, സീനത്ത് മൊളേരി, റുക്സാന എം , മുനീർ പി,റാഷിദ് പറോളി, അലി അസ്ഹർ എന്നിവർ പ്രസംഗിച്ചു.
Students score A plus exams also turn their lives into A plus Sheeja Sasi