പാറക്കടവ്:(nadapuram.truevisionnews.com) 'ഒരു ചക്കക്കഥ' എന്ന കഥാ സമാഹാരത്തിന് ശേഷം അബ്ദുല്ല വല്ലൻകണ്ടത്തിൽ രചിച്ച 'തേച്ചു മിനുക്കിയ കത്തി'യെന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം ജില്ലാ യു.ഡി.എഫ് കൺവീനർ അഹമ്മദ് പുന്നക്കൽ നിർവ്വഹിച്ചു.
ഉമ്മത്തൂർ ടി.കെ.ദാമോദരൻ സ്മാരക ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർ.പി. ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.



ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹൻ പാറക്കടവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദ്വര,പി.കെ.അബ്ദുല്ല ,അഹമ്മദ് കിഴക്കയിൽ,ഹമീദ് അമ്പലം, ടി.എ.സലാം ,പ്രമോദ് പാറോൾ,ലത്തീഫ് പൊന്നാണ്ടി സംസാരിച്ചു.വി കെ അജികുമാർ .സ്വാഗതവും ,ടി അനിൽ കുമാർ നന്ദിയും പറഞ്ഞു.
Abdullah Vallankandathil book cover released