നാദാപുരം : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം വീണു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് പ്രതിഷേധ പ്രകടനം നടത്തി.
ആവർത്തിക്കുന്ന ഇത്തരം അപകടങ്ങൾ ആരോഗ്യ വകുപ്പിന്റെ നിരന്തരമായ അനാസ്ഥയാണെന്നും ഇതിനെതിരെ മന്ത്രി രാജി വെച്ചില്ലെങ്കിൽ ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടുപോകുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു



നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ സാജിദ് മാസ്റ്റർ,അർജ്ജുൻ പെരുവൻങ്കര, ലാലു വളയം, രൂപേഷ് കിഴക്കേടത്ത്, അഖിൽ. സി. പി, ജസീർ ടി. പി, വരുൺ ദാസ്, സിദ്ധാർഥ് കെ. പി,ഷിജിൻ ലാൽ. സി. എസ്,അജയ്ഘോഷ്,തുഷാർ,ശ്രീരാസ്, സിനാൻ ടി. കെ തുടങ്ങിയവർ നേതൃത്വം നൽകി.
Health Minister Veena George should resign Youth Congress protests in Nadapuram