നാദാപുരം: (nadapuram.truevisionnews.com) റോട്ടറി ക്ലബ് നാദാപുരത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. പ്രസിഡന്റ് രാജീവന്‍ പി , സെക്രട്ടറി അനീഷ് കല്ലാച്ചി, എന്നിവരുടെ സ്ഥാനാരോഹണം നാദാപുരം പിഡ്ബ്യുഡി ഗസ്റ്റ് ഹൗസില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ നടന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് വി കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഡയരക്ടര്‍ പി എം രാജീവന്‍ സ്വാഗതം പറഞ്ഞു. ലോട്ടറി ലീഡര്‍മാരായ ദീപക് കുമാര്‍ കോറോത്ത് , രാജ്കുമാര്‍ മാസ്റ്റര്‍, ഡോ പി എം സലീം , അനൂപ് കുമാര്‍ കെ ആര്‍, നാരായണ്‍ കെ എന്നിവര്‍ സംസാരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.



അര നൂറ്റാണ്ടിലധികമായി കല്ലാച്ചി ടൗണില്‍ പത്ര വിതരണ രംഗത്ത് സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ച് വരുന്ന എം കെ ബാലന്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി വിപണന രംഗത്ത് ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ടി സജീവന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറായി സ്ഥാനം നേടിയ രേഖ രാജ് കുമാര്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
New office bearers Nadapuram Rotary Club inauguration ceremony