പുറമേരി:(nadapuram.truevisionnews.com) പുറമേരി പഞ്ചായത്തിലെ ചാലിൽ മുക്ക് വേട്ടേകുള്ളത്തിൽ ജലനിധി ടാങ്കിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ സുബൈർ പെരുമുണ്ടശ്ശേരി കുറ്റ്യാടി നിയോജകമണ്ഡലം എം.എൽ.എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്ക് നിവേദനം സമർപ്പിച്ചു.
റോഡ് കോൺക്രീറ്റ് ചെയ്ത് യാത്ര പ്രയാസം പരിഹരിച്ച് തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കെ.പി.ബാലൻ, പി.ദിലീപ്, മുഹമ്മദ് മേലായി കണ്ടി, ഒ. ശബിനാസ്, കെ.പി.അമീർ സംബന്ധിച്ചു.



Road to Jalanidhi tank in Chalil Mukku Vettekullam is in a deplorable condition