വിഎസ്സിന് ആദരവായി ജാഥകൾ നിർത്തി; സി.പി ഐ ജില്ലാ സമ്മേളനം 24ന് തുടങ്ങും

വിഎസ്സിന് ആദരവായി ജാഥകൾ നിർത്തി; സി.പി ഐ ജില്ലാ സമ്മേളനം 24ന് തുടങ്ങും
Jul 21, 2025 09:45 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം 24, 25, 26 തിയ്യതികളിൽ കല്ലാച്ചിയിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 23 ന് നടത്താനിരുന്ന പതാക , കൊടി മര ജാഥകൾ മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് നിർത്തി വെച്ചു.

24 ന് കല്ലാച്ചി വളയം റോഡിലെ ഓത്തിയിൽ കൺവെൻഷൻ സെൻ്ററിലെ എം നാരായണൻ മാസ്റ്റർ നഗറിൽ പ്രതിനിധി സമ്മേളനം ദേശീയ എക്സികുട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. കെ ജി പങ്കജാക്ഷൻ പതാക ഉയർത്തും. 25 ന് പ്രതിനിധിസമ്മേളനം തുടരും. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടരി ഇ ചന്ദ്രശേഖരൻ എം.എൽ.എ,എക്സിക്യൂട്ടീവ് അംഗങ്ങളായ ജി.ആർ അനിൽ സി.കെ ശശിധരൻ എന്നിവർ പ്രസംഗിക്കും 26 ന് കാനം രാജേന്ദ്രൻ നഗറിൽ പൊതു സമ്മേളനം സംസ്ഥാനിക്യൂട്ടീവ് അംഗവും കൃഷിമന്ത്രിയുമായ പി പ്രസാദ് ഉദ്ഘാടനം ചെയ്യും .

സത്യൻ മൊകേരി ടി. വിബാലൻ, അഡ്വ. പി വസന്തം എം.ടി ബാലൻ എന്നിവ പ്രസംഗിക്കും.. ജില്ലാ സമ്മേളനത്തിൽ 212 പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളായ 24 പേരും പങ്കെടുക്കും. ജില്ലയിൽ സി.പി.ഐയുടെ ബഹുജന അടിത്തറ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കൂടുതൽ വിപുലപ്പെട്ടതായി ജില്ലാ സെകട്ടറി കെ. കെ ബാലൻ മാസ്റ്റർ പറഞ്ഞു. ജില്ലയുടെ വിവാധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ പേർ പാർട്ടിയിലേക്ക് കടന്നു വന്നതായി സെക്രട്ടറി പറഞ്ഞു.

ജാപ്പയിലെ പൊതുവായ വികസന പ്രശ്നങ്ങൾ സംബന്ധിയും ജനജീവിതം കൂടുതൽ മെച്ചപ്പെടുത്താനാവശ്യമായ പദ്ധതികളെ സംബന്ധിച്ചും സമ്മേളനം ചർച്ച ചെയ്യും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെ യർമാൻ ഇ.കെ വിജയൻ എം.എൽ എ ,, രക്ഷാധികാരി ടി.കെ രാജൻ മാസ്റ്റർ, ജനറൽ കൺവീനർ രജീന്ദ്രൻ കപ്പള്ളി, ട്രഷറർ ശ്രീജിത്ത് മുടപ്പിലായി, പബ്ലിസിറ്റി കൺവീനർ കളത്തിൽ സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.

Marches stopped in tribute to VS achuthanandan CPI district conference to begin on 24th

Next TV

Related Stories
തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച നിലയിൽ

Jul 22, 2025 12:09 AM

തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച നിലയിൽ

തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച...

Read More >>
എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Jul 21, 2025 11:20 PM

എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക്...

Read More >>
ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ; കല്ലാച്ചി മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പിന്റെ ഉത്തരവ്

Jul 21, 2025 07:47 PM

ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ; കല്ലാച്ചി മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പിന്റെ ഉത്തരവ്

കല്ലാച്ചി മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടാൻ ആരോഗ്യ വകുപ്പിന്റെ...

Read More >>
പുതുമാതൃക  തീർത്ത്;  കാരുണ്യ പ്രവർത്തനങ്ങളുമായി ചെക്യാട് അഞ്ചാ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി

Jul 21, 2025 02:15 PM

പുതുമാതൃക തീർത്ത്; കാരുണ്യ പ്രവർത്തനങ്ങളുമായി ചെക്യാട് അഞ്ചാ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി

ജീവകാരുണ്യ പ്രവർത്തനത്തിന് പുതുമാതൃക തീർത്ത് ചെക്യാട് പഞ്ചായത്ത് അഞ്ചാ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രവർത്തകർ...

Read More >>
ബിഗിൻസ; നവാഗതർക്ക് അവിസ്മരണീയത സമ്മാനിച്ച് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ് കോളേജ്

Jul 21, 2025 01:42 PM

ബിഗിൻസ; നവാഗതർക്ക് അവിസ്മരണീയത സമ്മാനിച്ച് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ് കോളേജ്

നവാഗതർക്ക് അവിസ്മരണീയത സമ്മാനിച്ച് പുളിയാവ് നാഷണൽ കോളേജ് ഓഫ് ആട്സ് ആൻ്റ് സയൻസ്...

Read More >>
 മികച്ച നേട്ടം; സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി

Jul 21, 2025 12:10 PM

മികച്ച നേട്ടം; സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി

എസ്എസ്എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവ് കലാപ്രതിഭയായി വാണിമേൽ സ്വദേശി മുഹമ്മദ് ഷഹീം...

Read More >>
Top Stories

//Truevisionall