നാദാപുരം : (nadapuram.truevisionnews.com) ചോദ്യങ്ങളെ ഭയപ്പെടുന്ന കാലത്ത് ചോദ്യം ചോദിക്കുന്നവരും ട്രെൻഡ് സെറ്റ് ചെയ്യുന്നവരുമായി വിദ്യാർഥിസമൂഹം മാറണമെന്ന് ഷാഫി പറമ്പിൽ എം. പി പറഞ്ഞു.
പേരോട് എം ഐഎം ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ലിറ്ററേച്ചറൽ ഫെസ്റ്റിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

പേരോട് സ്‌കൂളിൽ കഴിഞ്ഞ തവണ വന്ന ഘട്ടത്തിൽ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ജനപ്രതിനിധിയെന്ന നിലക്ക് ഞാൻ നൽകിയ മറുപടി കേരളരാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിനുള്ളിലും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.



ചോദ്യങ്ങൾ ചോദിക്കുന്ന നിലവാരത്തിലേക്ക് വിദ്യാർഥികളെ വളർത്തിയെടുക്കുന്നതാണ് വിദ്യാഭ്യാസത്തിൻ്റെ ദൗത്യമെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ചടങ്ങിൽ മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി.
ദീർഘകാലം എം ഐ എം കമ്മിറ്റിയുടെ പ്രധാന ഭാരവാഹിയായിരുന്ന എൻവി അഹമ്മദ് മുൻഷിക്കുള്ള ഉപഹാരവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ഉപഹാരവും ഷാഫി പറമ്പിൽ സമ്മാനിച്ചു.
ന്യൂ ഇന്ത്യൻ എക്സ്പ്രസ് അസോ എഡിറ്റർ എം.പി.പ്രശാന്ത് ,സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ബംഗ്ലത്ത് മുഹമ്മദ് , ജനറൽ സിക്രട്ടറി ടി.കെ. അബ്ബാസ്, പ്രിൻസിപ്പൾ ഏ.കെ. രഞ്ജിത്ത്, എൻ.വി. ഹാരിസ് , എം.എം മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Literature Fest concludes, ShafiParambil MP










































