നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിലെ 23-ാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ പുത്തൻപള്ളി-കല്ലുവളപ്പിൽ റോഡ് ഉദ്ഘാടനം ചെയ്തു. ഇന്റർലോക്ക് പാകി മനോഹരമായി നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം രഘുനാഥ് അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളായ വി.വി. മുഹമ്മദലി, ബംഗ്ലത്ത് മുഹമ്മദ്, കെ.ജി. അസീസ്, കെ.എം. അഷ്‌റഫ്, ഏറത്ത് ഇക്ബാൽ, കണേക്കൽ അബ്ബാസ്, ഹാരിസ് മാതോട്ടത്തിൽ, അസീസ് തെരുവത്ത്, നൗഫൽ കെ.കെ., കരയത്ത് ഹമീദ് ഹാജി, നാസർ കുറുവമ്പത്ത്, കെ.ജി. ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ നിർമ്മിച്ച റോഡുകളിലൊന്നാണിത് വലിയ ആഘോഷത്തോടെയാണ് വ്യാപാരികളും നാട്ടുകാരും ഉദ്ഘാടന ചടങ്ങിനെ വരവേറ്റത്. നവീകരിച്ച റോഡിന്റെ സമർപ്പണത്തോടനുബന്ധിച്ച് പ്രദേശത്തെ വ്യാപാരികളുടെ സഹകരണത്തോടെ സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. പോലീസുദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ , ജനപ്രതിനിധികൾ, വ്യാപാരികൾ, നാട്ടുകാർ പങ്കെടുത്തു.
The Puthenpally-Kalluvalappil road which has been beautified with interlocking paving was inaugurated









































