നാദാപുരം: (nadapuram.truevisionnews.com) കൗമാര കലോത്സവത്തിന് സാരഥികളായി പെൺകരുത്ത് . നാദാപുരം ഉപജില്ലാ കലോത്സവത്തിൻ്റെ മൂന്നാം ദിവസം വേദി നിയന്ത്രിക്കുന്നത് വനിതകൾ. കലോത്സവം നടക്കുന്ന ടി. ഐ.എം.ഗേൾസ് എച്ച്.എസ്.എസ് ലെ ഒൻപത് വേദികളിലെയും സ്റ്റേജ് മാനേജർ, ടൈം കീപ്പർ, രജിസ്ട്രേഷൻ, ലെയ്സൺ ഓഫീസർ, പ്രോഗ്രാം ഷെഡ്യൂൾ, അനൗൺസ്മെൻ്റ്, തുടങ്ങി മത്സരങ്ങളും അനുബന്ധ കാര്യങ്ങളുമാണ് ബുധനാഴ്ച്ച വനിതകൾ മാത്രം കൈകാര്യം ചെയ്യുന്നത്.
പ്രകൃതിയെയും നാട്ടറിവുകളെയും ഓർമ്മിപ്പിച്ച് കൊണ്ട് എട്ട് വേദികൾക്ക് ഓരോ ഔഷധസസ്യങ്ങളുടെ പേരുകളാണ് നൽകിയത്.ഒന്നാമത്തെ വേദിക്ക് നാദാപുരത്തിനോടുള്ള ആദരസൂചകമായി സുറുമ എന്നാണ് നാമകരണം നടത്തിയത്.
നാദാപുരത്തിൻ്റെ പ്രിയപ്പെട്ട മാപ്പിള കലകളാണ് ഈ പ്രധാന വേദിയിലെ മത്സര ഇനങ്ങളും. നാദാപുരത്തെ അധ്യാപക മേഖലയിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് അധ്യാപികമാരാണ്.
അതു കൊണ്ട് തന്നെ കലോത്സവത്തിൻ്റെ പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ.ആണ് സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി കലോത്സവത്തിൻ്റെ പ്രോഗ്രാം നടത്തിപ്പിൻ്റെ നിയന്ത്രണം അധ്യാപികമാരെ ഏൽപ്പിച്ചത്. പി. കെ.സജില, വി. കെ.ബിന്ദു ,എൻ. നഞ്ജിഷ, എം.ബവിന എന്നിവരാണ് ഇതിന് നേതൃത്വം
Nadapuram subdistrict Kalotsavam, T.I.M. Girls Higher Secondary School, example of women empowerment














































