നാദാപുരം: (https://nadapuram.truevisionnews.com/)പുറമേരിയിൽ കോറോത്ത് ചന്ദ്രന്റെ രക്തസാക്ഷി ദിനം എസ്എഫ്ഐ നാദാപുരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, വിദ്യാർഥി റാലി, പൊതുയോഗം എന്നിവ നടത്തി. ഏരിയാ പ്രസിഡൻ്റ് കെ ആദർശ് അധ്യക്ഷനായ ചടങ്ങ് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം പി താജുദ്ദീൻ ഉദ്ഘാടനം ചെയ്യ്‌തു.
ജില്ലാ സെക്രട്ടറി അമൽരാജ്, ജില്ലാ പ്രസിഡൻ്റ് സരോദ് ചങ്ങാടത്ത്, സംസ്ഥാന കമ്മിറ്റി അംഗം എസ് നന്ദന, ജില്ലാ ജോ. സെക്രട്ടറിമാരായ സ്വരാഗ്, അശ്വന്ത് ചന്ദ്ര, ജില്ലാ സെക്രട്ട റിയറ്റ് അംഗം കെ കെ അഭിനവ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി വി പി ധർമാഗതൻ സ്വാഗതവും ഏരിയാ ജോ. സെക്രട്ടറി കെ പി നന്ദക് നന്ദി പറഞ്ഞു.
Content Highlight: Martyrdom Anniversary of Koroth Chandran













































