ചെക്യാട് എളമ്പമലയിൽ ചുഴലിക്കാറ്റ്; വീടുകൾ തകർന്നു, തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് നിരവധി കുടുംബങ്ങൾ
adimage

ചെക്യാട് എളമ്പമലയിൽ ചുഴലിക്കാറ്റ്; വീടുകൾ തകർന്നു, തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് നിരവധി കുടുംബങ്ങൾ

ചെക്യാട് എളമ്പമലയിൽ ചുഴലിക്കാറ്റ്; വീടുകൾ തകർന്നു, തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് നിരവധി കുടുംബങ്ങൾ adimage adimage
2026-07-09T14:45:00 | By Krishnapriya S R
#Latest News #Chekyadu #Cyclone #Houses Were Destroyed

ചെക്യാട്: (nadapuram.truevisionnews.com) ചെക്യാട് പഞ്ചായത്തിലെ എളമ്പമലയിൽ രാത്രി ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പത്ത് മിനിറ്റോളം നീണ്ടുനിന്ന കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിൽ പതിക്കുകയും വൈദ്യുതി ബന്ധം താറുമാറാവുകയും ചെയ്തു. പല കുടുംബങ്ങളും തലനാരിഴയ്ക്കാണ് വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.

കാറ്റിൽ ഓടുമേഞ്ഞ വീടുകൾ തകർന്നു. വി.പി. ബാബുവിന്റെ വീടിന്റെ മേൽക്കൂര പൂർണ്ണമായും പറന്നുപോയി. ദാമോദരൻ, സുഭാഷ്, നാണു, സുനിൽ എന്നിവരുടെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.

സുഭാഷിന്റെ റബർ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ലൈൻ തകർന്നതോടെ പ്രദേശത്തെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. തെങ്ങ്, വാഴ, ഇടവിള കൃഷികൾ എന്നിവ നശിച്ചതും കർഷകർക്ക് വലിയ തിരിച്ചടിയായി. ചിയ്യൂരിലും പാറക്കടവിലും നിരവധി മരങ്ങൾ കടപുഴകി വീഴുകയും ഇലക്ട്രിക് പോസ്റ്റുകൾ തകരുകയും ചെയ്തു.

അപകടം നടന്ന ഉടൻ തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, സി.പി.ഐ (എം) ഏരിയ കമ്മിറ്റി അംഗം എ.കെ. രവീന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി അടിയന്തര സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Content Highlight: Cyclone at Elambamala, Chekyad,Houses were destroyed

#Latest News #Chekyadu #Cyclone #Houses Were Destroyed

adimage

Next TV

adimage
Related Stories
ടി. കുഞ്ഞിക്കണ്ണൻ അനുസ്മരണം: നിസ്വാർത്ഥ പ്രവർത്തനത്തിന്റെ പാഠങ്ങൾ ഓർമ്മിപ്പിച്ച് കെ. പ്രവീൺ കുമാർ എം.എൽ.എ

Jul 9, 2026 03:05 PM

ടി. കുഞ്ഞിക്കണ്ണൻ അനുസ്മരണം: നിസ്വാർത്ഥ പ്രവർത്തനത്തിന്റെ പാഠങ്ങൾ ഓർമ്മിപ്പിച്ച് കെ. പ്രവീൺ കുമാർ എം.എൽ.എ

നിസ്വാർത്ഥ പ്രവർത്തനത്തിന്റെ പാഠങ്ങൾ ഓർമ്മിപ്പിച്ച് കെ. പ്രവീൺ കുമാർ...

Read More >>
കാരുണ്യത്തിന്റെ കൈത്താങ്ങ്; പാറക്കടവ് ഡയാലിസിസ് സെന്ററിന് മെഷീൻ നൽകി ഫുജൈറ കെ.എം.സി.സി

Jul 9, 2026 02:28 PM

കാരുണ്യത്തിന്റെ കൈത്താങ്ങ്; പാറക്കടവ് ഡയാലിസിസ് സെന്ററിന് മെഷീൻ നൽകി ഫുജൈറ കെ.എം.സി.സി

പാറക്കടവ് ഡയാലിസിസ് സെന്ററിന് ഫുജൈറ കെ.എം.സി.സി മെഷീൻ നൽകി...

Read More >>
adimageadimage
സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം; കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നിവേദനം സമർപ്പിച്ചു

Jul 9, 2026 11:09 AM

സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം; കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നിവേദനം സമർപ്പിച്ചു

സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കാൻ പെൻഷനേഴ്‌സ് യൂണിയൻ നിവേദനം...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage