റോഡ് നിർമ്മാണം പാതിവഴിയിൽ; വെള്ളക്കെട്ടിൽ മുങ്ങി അരൂർ-തീക്കുനി റൂട്ട്, ബസ് ഗതാഗതം നിലച്ചു
adimage

റോഡ് നിർമ്മാണം പാതിവഴിയിൽ; വെള്ളക്കെട്ടിൽ മുങ്ങി അരൂർ-തീക്കുനി റൂട്ട്, ബസ് ഗതാഗതം നിലച്ചു

റോഡ് നിർമ്മാണം പാതിവഴിയിൽ; വെള്ളക്കെട്ടിൽ മുങ്ങി അരൂർ-തീക്കുനി റൂട്ട്, ബസ് ഗതാഗതം നിലച്ചു adimage adimage
2026-07-09T10:54:00 | By Krishnapriya S R
#Latest News #Aroor #Nadapuram #Aroor-Theekkuni Route

അരൂർ: (nadapuram.truevisionnews.com) റോഡിലെ രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് കുളങ്ങരത്ത്-അരൂർ-തീക്കുനി റൂട്ടിൽ ബസ് സർവീസുകൾ നിലച്ചു. വർഷങ്ങളായി മഴക്കാലത്ത് ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്.

പ്രശ്നപരിഹാരത്തിനായി റോഡ് ഉയർത്തുന്നതിനും അഴുക്കുചാൽ നിർമ്മിക്കുന്നതിനുമുള്ള പ്രവൃത്തികൾക്ക് മാസങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ചെങ്കിലും, അനാസ്ഥ കാരണം നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ ഒരിടത്തും പൂർത്തിയാക്കാതെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നതാണ് പ്രധാന പ്രശ്നമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അരൂരിൽ ആരംഭിച്ച പണികൾ പൂർത്തിയാക്കാതെ ഇപ്പോൾ തീക്കുനിയിലാണ് പ്രവൃത്തി നടക്കുന്നത്. റോഡ് ഉയർത്തുന്നതിന്റെ ഭാഗമായി അഴുക്കുചാലിന്റെ ഭിത്തി ഉയർത്തിയെങ്കിലും, വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തത് സ്ഥിതി കൂടുതൽ വഷളാക്കി.

ഇതിനിടെ, റോഡിൽ രൂപപ്പെട്ട വലിയ കുഴികളിൽപ്പെട്ട് നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. റോഡിലെ അപകടാവസ്ഥയും വെള്ളക്കെട്ടും പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വർഷങ്ങളായി തുടരുന്ന ദുരിതം അറിഞ്ഞിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.

Content Highlight: Aroor-Theekkuni route submerged in water

#Latest News #Aroor #Nadapuram #Aroor-Theekkuni Route

adimage

Next TV

adimage
Related Stories
സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം; കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നിവേദനം സമർപ്പിച്ചു

Jul 9, 2026 11:09 AM

സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം; കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നിവേദനം സമർപ്പിച്ചു

സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കാൻ പെൻഷനേഴ്‌സ് യൂണിയൻ നിവേദനം...

Read More >>
adimageadimage
വേങ്ങോളിയിൽ വീട്ടമ്മയ്ക്ക് കൈയ്യേറ്റ ശ്രമമെന്ന ആരോപണം; വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ

Jul 8, 2026 10:18 PM

വേങ്ങോളിയിൽ വീട്ടമ്മയ്ക്ക് കൈയ്യേറ്റ ശ്രമമെന്ന ആരോപണം; വീട് സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ

വേങ്ങോളിയിൽ വീട്ടമ്മയ്ക്ക് കൈയ്യേറ്റ ശ്രമമെന്ന ആരോപണം, വീട് സന്ദർശിച്ച് യുഡിഎഫ്...

Read More >>
ജീവൻ എടുക്കുന്നതല്ല… ജീവൻ നൽകുന്നതാണ് ലഹരി; വി‍ജിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Jul 8, 2026 09:58 PM

ജീവൻ എടുക്കുന്നതല്ല… ജീവൻ നൽകുന്നതാണ് ലഹരി; വി‍ജിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പുളിയാവ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന വി‍ജിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി രക്തദാന ക്യാമ്പ്...

Read More >>
വാണിമേൽ ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണം: സർവേയ്ക്കായി അപേക്ഷ ക്ഷണിച്ചു

Jul 8, 2026 04:40 PM

വാണിമേൽ ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണം: സർവേയ്ക്കായി അപേക്ഷ ക്ഷണിച്ചു

വാണിമേൽ ഗ്രാമപഞ്ചായത്തിൽ സർവേയ്ക്കായി അപേക്ഷ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage