വാണിമേൽ:[nadapuram.truevisionnews.com] ഇടതു ഭരണത്തിൽ അഴിമതിയുടെ ദുർഗന്ധം മാത്രമാണെങ്ങുമെന്നും , ചെറുതും വലുതുമായ ഓരോ പദ്ധതിയിലും കോടികളുടെ വെട്ടിപ്പ് നടക്കുന്നതായും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭൂമിവാതുക്കലിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്ക് പോലും മുഖ്യമന്ത്രിയും സർക്കാരും തികഞ്ഞ ധാർഷ്ട്യത്തോടെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് വാണിമേൽ പഞ്ചായത്ത് ചെയർമാൻ എം. കെ മജീദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സിക്രട്ടറി സി. കെ സുബൈർ മുഖ്യപ്രഭാഷണം നടത്തി. ഡി. സി സി പ്രസിഡണ്ട് കെ പ്രവീൺകുമാർ, എൻ. കെ മൂസ , കോരങ്കോട്ട് ജമാൽ, കെ. കെ നവാസ്, ദിവ്യാ ബാലകൃഷ്ണൻ, സന്ധ്യ കരണ്ടോട്, എം. കെ അഷ്റഫ് എന്നിവർ പ്രസംഗിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ എൻ. കെ മുത്തലിബ് സ്വാഗതവും കെ വി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
There is only the stench of corruption in the Left government - VD Satheesan









































