വാണിമേൽ ഒന്നാം വാർഡിൽ ഓപ്പൺ വോട്ട് ദുരുപയോഗം ചെയ്തതായി പരാതി

വാണിമേൽ ഒന്നാം വാർഡിൽ ഓപ്പൺ വോട്ട് ദുരുപയോഗം ചെയ്തതായി പരാതി
Dec 11, 2025 12:23 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com]  വാണിമേൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ഓപ്പൺ വോട്ട് പ്രക്രിയ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന പരാതിയുമായി യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി കെ.കെ. നവാസ് രംഗത്തെത്തി.

നിരത്തുമ്മൽ പീടിക അൻവാറുൽ ഇസ്ലാം മദ്രസയിൽ പ്രവർത്തിക്കുന്ന രണ്ട് ബൂത്തുകളിലാണ് സംഭവം. കാഴ്ച പ്രശ്നമുള്ള വോട്ടർമാർക്കായി മാത്രം ഉപയോഗിക്കാവുന്ന ഓപ്പൺ വോട്ട് സംവിധാനം സിപിഐഎം പ്രവർത്തകർ പോളിംഗ് ഓഫീസർമാരെ തെറ്റിദ്ധരിപ്പിച്ച് വ്യാപകമായി നടത്തുകയാണെന്ന് നവാസ് ആരോപിച്ചു.

വിഷയത്തിൽ പ്രിസൈഡിങ് ഓഫീസറുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Vote abuse, Vanimel

Next TV

Related Stories
Top Stories










News Roundup