മുതിർന്ന പൗരന്മാർക്കും അങ്കണവാടി വഴി മുട്ട വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

മുതിർന്ന പൗരന്മാർക്കും അങ്കണവാടി വഴി മുട്ട വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു
Mar 1, 2026 07:34 AM | By Roshni Kunhikrishnan

തൂണേരി:(https://nadapuram.truevisionnews.com/)കേരളത്തിലെ മുതിർന്ന പൗരൻമാർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം പോഷകാഹാര കുറവാണെന്നും എല്ല് പൊടിയൽ രോഗങ്ങൾക്ക് ഒരു നല്ല ശതമാനം മുതിർന്ന പൗരൻമാർ വിധേയരാകുന്നുണ്ടെന്നും ഈ പ്രശ്നം പരിഹരിക്കുന്നതിന് കോഴിമുട്ട ഉൾപ്പടെയുള്ള പോഷകാഹാരങ്ങൾ അംഗനവാടികൾ വഴി വിതരണം ചെയ്യണമെന്നും സായൂജ്യം വയോജന സഭ തൂണേരി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ബ്ലോക്ക് പ്രസിഡണ്ട് പി. കെ ദാമു മാസ്റ്റർ ഉൽഘാടനം ചെയ്തു. എ.കെ. പീതാംബരൻ മുഖ്യ പ്രഭാഷണം നടത്തി. ബാലരാജ് മാണിക്കോത്ത് അദ്ധ്യക്ഷനായി.

എം. ശങ്കരൻ, സുരേന്ദ്രൻ തൂണേരി, രാജൻ പയേരി, പി.കെ. രാമകൃഷ്ണൻ, രാജൻ കെ. എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡണ്ട്:ബാലരാജ് മാണിക്കോത്ത് റിത്ത കെ , സി.വി.ബാലൻ, കുഞ്ഞിരാമൻ കിഴക്കയിൽ(വൈസ്പ്രസിഡണ്ട്)സെക്രട്ടറി : രാജൻ പയേരി രാമകൃഷ്ണൻ പി.കെ., ഇബ്രാം ഹിം മനയീൻ്റവിട, കൃഷ്ണൻ ചാമയിൽ(ജോയിൻ്റ് സെക്രട്ടറി) കെ. രാജൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Content Highlight: Senior citizens also asked to distribute eggs through Anganwadi

Next TV

Related Stories
പ്രതിഷേധം  ഗൂഢാലോചന ; തൂണേരിയിൽ ആരോഗ്യവകുപ്പും കെഎസ്ഇബി ഉദ്യോഗസ്ഥരും ഡിവൈഎഫ്ഐയും  ഗൂഢാലോചന നടത്തി -വളപ്പിൽ കുഞ്ഞമ്മദ്

May 30, 2026 07:24 PM

പ്രതിഷേധം ഗൂഢാലോചന ; തൂണേരിയിൽ ആരോഗ്യവകുപ്പും കെഎസ്ഇബി ഉദ്യോഗസ്ഥരും ഡിവൈഎഫ്ഐയും ഗൂഢാലോചന നടത്തി -വളപ്പിൽ കുഞ്ഞമ്മദ്

തൂണേരിയിൽ ആരോഗ്യവകുപ്പും കെഎസ്ഇബി ഉദ്യോഗസ്ഥരും ഡിവൈഎഫ്ഐയും ഗൂഢാലോചന നടത്തി - വളപ്പിൽ...

Read More >>
Top Stories










News Roundup






GCC News






Entertainment News