പ്രതിഷേധം ഗൂഢാലോചന ; തൂണേരിയിൽ ആരോഗ്യവകുപ്പും കെഎസ്ഇബി ഉദ്യോഗസ്ഥരും ഡിവൈഎഫ്ഐയും ഗൂഢാലോചന നടത്തി -വളപ്പിൽ കുഞ്ഞമ്മദ്

പ്രതിഷേധം  ഗൂഢാലോചന ; തൂണേരിയിൽ ആരോഗ്യവകുപ്പും കെഎസ്ഇബി ഉദ്യോഗസ്ഥരും ഡിവൈഎഫ്ഐയും  ഗൂഢാലോചന നടത്തി -വളപ്പിൽ കുഞ്ഞമ്മദ്
May 30, 2026 07:24 PM | By Athira V
#Latest News #Health Department #Thuneri #KSEB #DYFI #Valappil Kunjhammad

നാദാപുരം : തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ വൈദ്യുതി വിച്ഛേദിച്ചു എന്ന വാദവുമായി തൂണേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ഇബി ഉദ്യോഗസ്ഥരും ഡിവൈഎഫ്ഐയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞഹമ്മദ് മാസ്റ്റർ ആരോപിച്ചു.

5000 രൂപയിൽ കൂടുതൽ ഉള്ള ചെക്കുകൾ ആശുപത്രി മാനേജ്മെൻ്റ് കമ്മറ്റി എച്ച് എം സി യോഗം ചേർന്ന് മാത്രമേ അനുവദിക്കാൻ പാടുള്ളൂ എന്നാണ് ചട്ടം . എച്ച് എം സി യോഗം ബോധപൂർവ്വം വിളിച്ചു ചേർക്കാതെ എച്ച് എം സി ഫണ്ട് നിരന്തരം ചെലവഴിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

എച്ച് എം സി യോഗം ചേർന്ന് കണക്കുകൾക്ക് സാധൂകരണം വാങ്ങണമെന്ന് മെഡിക്കൽ ഓഫീസർ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. പുതിയ ഭരണസമിതി വന്നതിനുശേഷം പുനഃസംഘടിപ്പിച്ച എച്ച് എം സി ഇതുവരെ വിളിച്ചു ചേർത്തിട്ടില്ല .

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റിയതോടെ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു ചേർത്തിരുന്നെങ്കിലും യോഗ തീരുമാനം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.

വിഷയം ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ കണ്ടു രണ്ട് തവണ അറിയിച്ചിട്ടും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇത്തരം ഗുരുതരമായ വിഷയങ്ങൾ നിലനിൽക്കെ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയെയും ആരോഗ്യ വകുപ്പിനെയും പൊതുസമൂഹത്തിൽ മോശക്കാരായി ചിത്രീകരിക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് ഇന്നത്തെ ഡി വൈ എഫ് ഐ പ്രതിഷേധം.

മരുന്നുകൾ ലഭ്യമായിട്ടും അത് വിതരണം നടത്താതെ സ്വകാര്യ മെഡിക്കൽ ഷോപ്പുടമകളെ സഹായിക്കുന്നതിന്ന് വേണ്ടി രോഗികളെ പറഞ്ഞുവിടുകയും, രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും അവധി ദിവസങ്ങളിൽ ഉച്ചവരെയും ഒപി പ്രവർത്തിക്കണമെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കെ അത് നടപ്പിലാക്കാൻ ഇതുവരെയും മെഡിക്കൽ ഓഫീസർ തയ്യാറായിട്ടില്ല .

പണമടക്കാത്തത്തിന്റെ പേരിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ പാടുള്ളതല്ലെന്ന കോടതിവിധി നിലനിൽക്കെ വൈദ്യുതി വകുപ്പ് ധൃതിയിൽ കണക്ഷൻ വിഛേദിച്ചത് സംശയാസ്പദമാണ്.

എൽ ഡി എഫ് ഭരണമുള്ള സമീപ പഞ്ചായത്തുകൾക്ക് കഴിഞ്ഞ സർക്കാർ കോടിക്കണക്കിന് രൂപ നൽകിയപ്പോൾ 1.5 കോടി രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്താണ് തുണേരിയിലെ എഫ് എച്ച് സി നിർമ്മിച്ചത്.

ഇത്രയും സൗകര്യമുള്ള ഫാമിലി ഹെൽത്ത് സെൻ്റർ ജനകിയ കൂട്ടായ്മയിലുടെ നിർമ്മിച്ചിട്ടും ഇതൊക്കെ തകർക്കുന്ന നടപടിയാണ് ഡോക്ടറുടേയും ജീവനക്കാരുടേയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇത് അനുവദിച്ചുകൂടേന്നും പ്രസിഡണ്ട് വളപ്പിൽ കുഞ്ഞബ്ദുള്ള അറിയിച്ചു.

Content Highlight: Content Highlights:- Health Department, KSEB officials and DYFI conspired in Thuneri - Valappil Kunjhammad

#Latest News #Health Department #Thuneri #KSEB #DYFI #Valappil Kunjhammad

Next TV

Related Stories
തുണേരിയിൽ സർക്കാർ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്; രോഗികളും ഡോക്ടർമാരും വലഞ്ഞു

May 30, 2026 02:04 PM

തുണേരിയിൽ സർക്കാർ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്; രോഗികളും ഡോക്ടർമാരും വലഞ്ഞു

തുണേരിയിൽ സർക്കാർ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി...

Read More >>
Top Stories










News Roundup






GCC News






Entertainment News