അരൂർ ചെങ്ങണംകോട്ട് ഗോവിന്ദൻ നായർ സ്മാരക അംഗനവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

അരൂർ ചെങ്ങണംകോട്ട് ഗോവിന്ദൻ നായർ സ്മാരക അംഗനവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
May 30, 2026 01:32 PM | By Krishnapriya S R
#Latest News #Nadapuram #Entrance ceremony #Nursery

അരൂർ: (nadapuram.truevisionnews.com) കുരുന്നുകൾക്ക് പുത്തൻ അധ്യയനവർഷത്തിന്റെ ആവേശം പകർന്ന് ചെങ്ങണംകോട്ട് ഗോവിന്ദൻ നായർ സ്മാരക അംഗനവാടിയിൽ പ്രവേശനോത്സവം ആഹ്ലാദകരമായ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത നിർവഹിച്ചു. പുതിയതായി അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന കുട്ടികളെയും മാതാപിതാക്കളെയും വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് അംഗനവാടിയിൽ ഒരുക്കിയിരുന്നത്.

കുന്നോത്ത് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച പ്രൗഢമായ ചടങ്ങിൽ പ്രമുഖ മാധ്യമപ്രവർത്തകൻ അഖിലേന്ദ്രൻ നരിപ്പറ്റ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ മാനസിക വികാസത്തിൽ അംഗനവാടികൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ചടങ്ങിൽ പി.കെ. രാധാകൃഷ്ണൻ, ചെത്തിൽ കുമാരൻ, എം.കെ. കുഞ്ഞികൃഷ്ണൻ, കളത്തിൽ ദിനേശൻ, അംഗനവാടി വർക്കർ സീത എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് അംഗനവാടിയിലെത്തിയ മുഴുവൻ കുട്ടികൾക്കും പ്രത്യേക ഉപഹാരങ്ങളും വിതരണം ചെയ്തു.

Content Highlight: Entrance ceremony organized at Anganwadi in Aroor

#Latest News #Nadapuram #Entrance ceremony #Nursery

Next TV

Related Stories
തുണേരിയിൽ സർക്കാർ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്; രോഗികളും ഡോക്ടർമാരും വലഞ്ഞു

May 30, 2026 02:04 PM

തുണേരിയിൽ സർക്കാർ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്; രോഗികളും ഡോക്ടർമാരും വലഞ്ഞു

തുണേരിയിൽ സർക്കാർ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി...

Read More >>
പുകയിലക്കെതിരെ പടയൊരുക്കം; ഐ.ഡി.എ വടകര ബ്രാഞ്ചിന്റെ പുകയില വിരുദ്ധ കാമ്പയിൻ നാളെ മുതൽ

May 30, 2026 12:04 PM

പുകയിലക്കെതിരെ പടയൊരുക്കം; ഐ.ഡി.എ വടകര ബ്രാഞ്ചിന്റെ പുകയില വിരുദ്ധ കാമ്പയിൻ നാളെ മുതൽ

ഐ.ഡി.എ വടകര ബ്രാഞ്ചിന്റെ പുകയില വിരുദ്ധ കാമ്പയിൻ നാളെ...

Read More >>
Top Stories

News Roundup

GCC News

Entertainment News