തൂണേരി : (nadapuram.truevisionnews.com) ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് പേരോട് പുതുതായി നിർമിച്ച തുണ്ടിയിൽ മുക്ക് -അംഗൻവാടി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ കെ എം സമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സമിതി കൺവീനർ കെ എം നൗഷാദ് സ്വാഗതം പറഞ്ഞു.
ബ്ലോക്ക് മെംബർ പി ഷാഹിന, വരപ്പുറത്ത് കുഞ്ഞമ്മദ് ഹാജി,സി ഹമീദ്, എൻ കെ ഉസ്മാൻ ഹാജി , സി ടി ഇബ്രാഹീം ഹാജി, നാസർ പി ബി,മഹമൂദ് മാസ്റ്റർ കടോളി, ഹാരിസ് കെ എം,ഇബ്രാഹിം വി,ശോഭ ടീച്ചർ,അന്ദ്രു ഹാജി കടോളി, ഇബ്രാഹിം തയ്യുള്ളതിൽ,അബ്ദുറഹ്മാൻ വെള്ളോളി, ചെറിയ പേരോട്ട് പോക്കർ, മൊയ്‌ദു വെള്ളോളി, ആശിർ വി,തുടങ്ങിയവർ പങ്കെടുത്തു.
perod thundiyil mukku - anganavadi road in opened




































