Apr 6, 2026 02:29 PM

നാദാപുരം: (nadapuram.truevisionnews.com) ഇവിടെ മാറും എന്നത് ഉറപ്പാണെന്നും നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നതായി യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അഭിജിത്ത് ജയിക്കുമെന്ന് യുഡിഎഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക അദ്ദേഹം പ്രകാശനം ചെയ്തു.

നാദാപുരത്തിൻ്റെ സാധ്യതകൾ ഉപയോഗിക്കാൻ എംഎൽഎമാർക്ക് കഴിഞ്ഞില്ല. കാർഷിക മേഖലയെ അഭിവ്യദ്ധിപ്പെടുത്താൽ ഒന്നും ചെയ്തില്ല, ടൂറിസം സാധ്യതയുള്ള മലയോര മേഖലയിൽ ഒരു ചുവട് വെപ്പും നടത്തിയില്ല.

നാദാപുരം ഗവ ആശുപത്രിയിൽ പ്രസവ സൗകര്യ ഒരുക്കാൻ ഇനിയും എംഎൽഎയ്ക്ക് കഴിഞ്ഞില്ലെന്നും സൂപ്പി നരിക്കാട്ടേരി പറഞ്ഞു. സ്ഥാനാർത്ഥി കെ. എം അഭിജിത്ത് , തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ മോഹനൻ പാറക്കടവ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

UDF leaders say people want a change in Nadapuram

Next TV

Top Stories










News Roundup