നാദാപുരം: (nadapuram.truevisionnews.com) സർവ്വ മേഖലയിലും എംഎൽഎ പരാജയപ്പെട്ടുവെന്ന കാഴ്ച്ചയാണ് നാദാപുരത്ത് കാണാൻ കഴിഞ്ഞതെന്നും ഒരു കുടുംബാംഗത്തെ പോലെയാണ് നാദാപുരം തന്നെ ഏറ്റെടുത്തതെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു അവസരം ഈ നാട് നൽകിയാൽ വിലങ്ങാട് സ്പെഷ്യൽ പേക്കേജ് പ്രഖ്യാപിക്കുന്നത് ഉൾപ്പെടെ നിരവധി വികസന കാഴ്ച്ചപ്പാട് ഉണ്ടെന്നും അഭിജിത്ത് പറഞ്ഞു. ഇവിടെ മാറും എന്നത് ഉറപ്പാണെന്നും നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നതായി യുഡിഎഫ് നേതാക്കൾ പറഞ്ഞു.
പതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ അഭിജിത്ത് ജയിക്കുമെന്ന് യുഡിഎഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക അദ്ദേഹം പ്രകാശനം ചെയ്തു. നാദാപുരത്തിൻ്റെ സാധ്യതകൾ ഉപയോഗിക്കാൻ എംഎൽഎമാർക്ക് കഴിഞ്ഞില്ല.
കാർഷിക മേഖലയെ അഭിവ്യദ്ധിപ്പെടുത്താൽ ഒന്നും ചെയ്തില്ല, ടൂറിസം സാധ്യതയുള്ള മലയോര മേഖലയിൽ ഒരു ചുവട് വെപ്പും നടത്തിയില്ല. നാദാപുരം ഗവ ആശുപത്രിയിൽ പ്രസവ സൗകര്യ ഒരുക്കാൻ ഇനിയും എംഎൽഎയ്ക്ക് കഴിഞ്ഞില്ലെന്നും സൂപ്പി നരിക്കാട്ടേരി പറഞ്ഞു.

സ്ഥാനാർത്ഥി കെ. എം അഭിജിത്ത് , തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ മോഹനൻ പാറക്കടവ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .
UDF candidate KM Abhijith says Nadapuram has taken over him like a family member








































