Apr 16, 2026 06:47 PM

നാദാപുരം : (nadapuram.truevisionnews.com) തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ നടത്തി. നോയിഡ , ഗ്രേറ്റർ നോയിഡ , ഗുരുഗ്രാം എന്നിവിടങ്ങളിലെ തൊഴിലാളി സമരത്തെ അടിച്ചമർത്താനുള്ള ഉത്തർ പ്രദേശ് സർക്കാറിൻ്റെ ശ്രമത്തിനെതിരെയാണ് സിഐടിയു നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സായഹ്ന ധർണ്ണ നടത്തിയത്.

സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കെ കെ ബാബു അധ്യക്ഷനായി. എ ഡാനിയ, വി രാജീവ് എന്നിവർ സംസാരിച്ചു. ടി അനിൽ കുമാർ സ്വാഗതം പറഞ്ഞു.

CITU evening dharna in Edachery

Next TV

Top Stories