നാദാപുരം: (nadapuram.truevisionnews.com) നിയോജക മണ്ഡലത്തിൽ ഒരു യു.ഡി.എഫ് എം എൽ എ എന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ രണ്ട് വർഷമായി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യു.ഡി.എഫ് സഹകരണത്തോടെ നടത്തിയ സ്ഥിരവും വ്യവസ്ഥാപിതവുമായ പ്രവർത്തനങ്ങളുടെ ഫലമായി, ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ എം അഭിജിത്ത് പത്തായിരത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ചരിത്ര വിജയം നേടുമെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം നേതൃയോഗം വിലയിരുത്തി.
ഇലക്ഷൻ പ്രവർത്തന രംഗത്ത് അക്ഷീണ പ്രയത്നങ്ങൾ നടത്തിയ ബൂത്ത്, സ്ക്വാഡ്, പഞ്ചായത്ത് തല കമ്മിറ്റികളെ യോഗം അഭിനന്ദിച്ചു. യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, വനിത ലീഗ് എന്നിവ യുൾപ്പെടെയുള്ള പോഷകഘടകങ്ങളുടെ സമഗ്രമായ പ്രവർത്തനം ശ്രദ്ധേയമായിരുന്നു എന്ന് യോഗം വിലയിരുത്തി.
പ്രവാസി വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഫലപ്രദമായ ഇടപെടലുകൾ നടത്തിയ വിവിധ കെ.എം.സി.സി ഘടകങ്ങളെ 885° അഭിനന്ദിച്ചു.പ്രവാസികളെ കള്ളവോട്ട് ചെയ്യുന്നവരായി ചിത്രീകരിച്ച ഇ കെ വിജയൻ എം എൽ എയുടെ പ്രസ്ഥാവനയോടുള്ള പ്രതിഷേധം ഈ തെരഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം പി ജാഫർ മാസ്റ്റർ സ്വാഗതം പറഞ്ഞു.സി. കെ സുബൈർ,അഹമ്മദ് പുന്നക്കൽ, ടി.കെ. അമ്മദ് മാസ്റ്റർ, എം.പി. സൂപ്പി, ബി.പി. മുസ്ല, അബ്‌ദുള്ള വയലോളി, ടി എം വി ഹമീദ്,ടി.പി. അലി, വി.വി. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. ടി.കെ. ഖാലിദ് മാസ്റ്റർ നന്ദി പറഞ്ഞു.
'Historic victory'; UDF will win Nadapuram constituency by a majority of more than 10,000 votes - Muslim League



































.jpeg)





