Apr 21, 2026 01:28 PM

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിൽ മദ്യലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. പാനൂർ പുത്തൂർ സ്വദേശി വട്ടപ്പറമ്പത്ത് വീട്ടിൽ അമൽ പ്രമോദിനെതിരെയാണ് (23) നാദാപുരം പോലീസ് കേസെടുത്തത്.

ഇന്നലെ രാത്രി 11.15-ഓടെ കല്ലാച്ചി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം നടന്നത്. അമൽ പ്രമോദ് ഓടിച്ചിരുന്ന സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ അമലിനെ ഉടൻതന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് ഇയാൾ മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചത്.

മനുഷ്യജീവന് അപായം സംഭവിക്കാവുന്ന രീതിയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സ്കൂട്ടറിനും നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Accident due to reckless driving under the influence of alcohol

Next TV

Top Stories










News Roundup