നാദാപുരം ടൗണിൽ സ്വകാര്യ ബസ് കാറിലിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു

നാദാപുരം ടൗണിൽ സ്വകാര്യ ബസ് കാറിലിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു
Apr 22, 2026 01:40 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ടൗണിൽ സ്വകാര്യ ബസും കാറും തമ്മിലുണ്ടായ അപകടത്തെത്തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. നാദാപുരം-തലശ്ശേരി റോഡിലെ എം.ആർ.എ. ബേക്കറിക്ക് സമീപമായിരുന്നു സംഭവം.

തലശ്ശേരി ഭാഗത്തുനിന്നും തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന 'ഹെന്ന' എന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിൽ ഉരസുകയായിരുന്നു. അപകടത്തിൽ കാറിന്റെ വലതുവശത്തെ കണ്ണാടി പൂർണ്ണമായും തകർന്നു.

അപകടത്തിന് പിന്നാലെ കാർ ഡ്രൈവറും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു.

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗവുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു. ഇതിനുശേഷമാണ് ഇതുവഴിയുള്ള വാഹന ഗതാഗതം സാധാരണ നിലയിലായത്.

Traffic disrupted in Nadapuram town

Next TV

Related Stories
നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം; ഇന്ന് അഞ്ചാം ദിനം

Apr 22, 2026 01:12 PM

നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം; ഇന്ന് അഞ്ചാം ദിനം

നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ...

Read More >>
Top Stories










News Roundup