നാദാപുരം: (nadapuram.truevisionnews.com) പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി ദിബ്ബ കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി സമാഹരിച്ച ധനസഹായം കൈമാറി. ഡയാലിസിസ് ട്രസ്റ്റ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു.
ദിബ്ബ കെ.എം.സി.സി പ്രസിഡന്റ് തൈക്കണ്ടി കുഞ്ഞമ്മദ് ഹാജിയിൽ നിന്ന് ട്രസ്റ്റ് ഭാരവാഹികൾ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ ഡയാലിസിസ് ട്രസ്റ്റ് ട്രഷറർ അഹമ്മദ് പുന്നക്കൽ സെന്ററിന്റെ നിലവിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
എടച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ മുഹമ്മദ്, ഡയാലിസിസ് സെന്റർ മാനേജർ അജ്നാസ് എൻ.കെ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ജീവകാരുണ്യ മേഖലയിൽ പ്രവാസ ലോകത്തുനിന്നുള്ള ഇത്തരം ഇടപെടലുകൾ ഡയാലിസിസ് സെന്ററിന്റെ സുഗമമായ മുന്നോട്ടുപോക്കിന് വലിയ കരുത്താകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
Content Highlight: Dibba KMCC funds Shihab Thangal Dialysis Center














































