വടകര: (vatakara.truevisionnews.com/) മുതിർന്ന വനിതകളുടെ സംരക്ഷണവും ശാരീരിക-മാനസിക-സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് വിന്റേജ് വിമൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 'വിന്റേജ് പേൾ ഹോം' പ്രവർത്തനം ആരംഭിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ സഹകരണത്തോടെയാണ് ഈ സംരംഭം യാഥാർത്ഥ്യമാക്കിയത്. ഇവിടെ എത്തുന്ന അതിഥികൾക്ക് താമസവും ഭക്ഷണവും തികച്ചും സൗജന്യമായിരിക്കും. മുതിർന്ന പൗരന്മാർക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
മേപ്പയിൽ പെട്രോൾ പമ്പിന് സമീപത്തായാണ് പ്രവർത്തനം. വിന്റേജ് വിമൻസ് ചാരിറ്റ ബിൾ ട്രസ്റ്റ് ഭാരവാഹികളായ കെ പി ബിന്ദു, കെ അജിത, പി രഞ്ജി നി, കെ സുരജ, പുഷ്പവല്ലി, ശോഭ, അഡ്വ. നൈന, ടി സബിത. പുഷ്പ വത്സൻ, കെ ലീന, ഷീല, അനിത, ശ്രീജ, ശ്രീജ ജ്യോതികു മാർ എന്നിവർ നേതൃത്വം നൽകു ന്നു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ പത്ത് മുതൽ പകൽ നാ ല് വരെയാണ് പ്രവർത്തന സമ യം. ഉദ്ഘാടന ചടങ്ങിൽ ജാനു തമാശകൾ പരിപാടിയും നടത്തി. ഫോൺ: 9496218873.
'Vintage Pearl Home' begins operations in Mappa











































