'സർഗ വിദ്യാർഥിത്വത്തിന് കാവലാവാം'; എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് യൂണിറ്റ് റൈഡിന് തുടക്കം

'സർഗ വിദ്യാർഥിത്വത്തിന് കാവലാവാം'; എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് യൂണിറ്റ് റൈഡിന് തുടക്കം
Apr 25, 2026 11:03 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) 'സ്വത്വത്തിലൂടെ ഒരുമിക്കാം സർഗ വിദ്യാർഥിത്വത്തിന് കാവലാവാം' എന്ന സന്ദേശവുമായി എം.എസ്.എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന യൂണിറ്റ് റൈഡിന് ആവേശകരമായ തുടക്കമായി.

പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചേലക്കാട് ശാഖയിൽ മുസ്ലിം ലീഗ് നാദാപുരം പഞ്ചായത്ത് ജനറൽ സെക്രട്ടറി എടത്തിൽ നിസാർ മാസ്റ്റർ നിർവ്വഹിച്ചു. വിദ്യാർത്ഥി സമൂഹത്തിൽ സർഗ്ഗാത്മകതയും ഐക്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്.

ഫവാസ് തുണ്ടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖർ സംസാരിച്ചു. എം.സി സുബൈർ, മണ്ടോടി ബഷീർ മാസ്റ്റർ, കോയഞ്ഞി തങ്ങൾ, ഷംസീർ മാസ്റ്റർ, ശുഹൈബ് ഇയ്യംകോട് എന്നിവർക്ക് പുറമെ വി.ടി.കെ മുഹമ്മദ്, വി.എൻ അബ്ദുല്ല, വി. മൊയ്തു, ബഷീർ പോലേരി, സവാദ്, കെ.ടി.കെ സലീം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

നസൽ സ്വാഗതവും റിസ്വാൻ നന്ദിയും രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ റൈഡിന്റെ ഭാഗമായുള്ള പരിപാടികൾ തുടരും.

Content Highlight: MSF Nadapuram Panchayat Unit Ride begins

Next TV

Related Stories
ഷിഗല്ല; തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും

Jun 17, 2026 07:17 PM

ഷിഗല്ല; തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും

തൂണേരിയിൽ വിദ്യാർത്ഥിക്ക് ഷിഗല്ല, ജാഗ്രതയോടെ പഞ്ചായത്തും ആരോഗ്യ...

Read More >>
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

Jun 17, 2026 01:38 PM

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പി.എം. കിസാൻ ഗുണഭോക്താക്കൾ ജൂൺ 30-നകം ഇ-കെ.വൈ.സി പുതുക്കണം

തൂണേരി ബ്ലോക്ക് പഞ്ചായത്ത്, പി.എം. കിസാൻ ഗുണഭോക്താക്കൾ, ...

Read More >>
'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

Jun 17, 2026 11:45 AM

'ഓപ്പറേഷൻ തൂഫാൻ'; നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ ഗോൾ' കാമ്പെയ്‌ൻ

ഓപ്പറേഷൻ തൂഫാൻ, നാദാപുരം ടി.ഐ.എം ഗേൾസ് സ്കൂളിൽ 'ഒരു മില്യൺ...

Read More >>
Top Stories

News Roundup

Entertainment News