പാറക്കടവ്: (nadapuram.truevisionnews.com) മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ജനങ്ങളിൽ ആരോഗ്യ അവബോധം വളർത്തുന്നതിനുമായി പാറക്കടവിൽ ആയുർവേദ ക്യാമ്പും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നു.
പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ആയുർവേദ എച്ച്.എം.സി (HMC) യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മഴക്കാലത്ത് പടരാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചും അവയ്ക്കുള്ള ആയുർവേദ പ്രതിവിധികളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
യോഗത്തിൽ ആയുർവേദ ഡോക്ടർ നിത്യ സ്വാഗതം ആശംസിച്ചു. തുടർന്ന് സെക്രട്ടറി മുഹമ്മദ് ആഷിക് പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും വിശദീകരിച്ചു.
Ayurveda camp and awareness campaign organized in Parakkadavalli










































