Apr 29, 2026 07:27 PM

നാദാപുരം. (nadapuram.truevisionnews.com) നാദാപുരം മേഖലയിൽ രാത്രി സമയത്തും അർദ്ധ രാത്രിയിലും മുന്നറിയിപ്പില്ലാതെ പവർ കട്ടും ലോഡ് ഷെഡിങ്ങും ഏർപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് നാദാപുരം സബ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് ലീഗ് ജില്ല കമ്മിറ്റി അംഗം ഇ ഹാരിസ് ഉദ്‌ഘാടനം ചെയ്തു.

നാദാപുരം സബ് സ്റ്റേഷനിലെ ആറ് ഫീഡറുകളും ഇടവിട്ട് ഓഫ് ചെയ്യുന്നതിനാൽ നാദാപുരം, കല്ലാച്ചി, തൂണേരി, പാറക്കടവ്, വളയം, വാണിമേൽ തുടങ്ങിയ ടൗണുകളിൽ രാത്രി കാലങ്ങളിൽ വൈദ്യുതി ഇല്ലാതെ കച്ചവടക്കാർ പ്രയാസം നേരിടുകയാണ്. നാളിതുവരെ ഇല്ലാത്ത രീതിയിൽ അർദ്ധ രാത്രികളിൽ കറണ്ട് ഓഫ് ചെയ്യുന്നതിനാൽ പ്രായം ചെന്നവരും, രോഗികളും, മുലയൂട്ടുന്ന അമ്മമാരും കുട്ടികളും ഉൾപ്പെടെ തീരാ ദുരിത്തിലാണ്.

കേന്ദ്ര പൂളിൽ നിന്ന് അധിക വൈദ്യുതി വാങ്ങി നിലവിലെ സാഹചര്യം മറികടക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ടി പി മുഹമ്മദ് അദ്നാൻ, ഇ മുഹമ്മദ് നിഹാൽ, കെ പി മുഹമ്മദ്, കെ ഇസ്മായിൽ, ഷംനാസ് അപ്പാച്ചു, സുഹൈൽ ശാദുരി, കെ നഷാത്ത് നേതൃത്വം നൽകി.

Youth League protest march to Nadapuram sub station

Next TV

Top Stories