നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാൽപ്പാദത്തിലൂടെ കയറിയിറങ്ങി; നാദാപുരത്ത് 19-കാരിക്ക് ഗുരുതര പരിക്ക്

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാൽപ്പാദത്തിലൂടെ കയറിയിറങ്ങി; നാദാപുരത്ത് 19-കാരിക്ക് ഗുരുതര പരിക്ക്
May 23, 2026 05:19 PM | By Krishnapriya S R
#Latest News #Nadapuram #Accident #Serious Injury

നാദാപുരം: (nadapuram.truevisionnews.com) ടൗണിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയുടെ കാൽപ്പാദത്തിലൂടെ ഓട്ടോറിക്ഷ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തു.

ഇരിങ്ങണ്ണൂർ സ്വദേശി പോണ്ടികണ്ടിയിൽ അബൂബക്കറിന്റെ മകൾ ഫാത്തിമ പി.കെ (19) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച (മേയ് 11) രാവിലെ ഒൻപതരയോടെ നാദാപുരം ടൗണിലായിരുന്നു അപകടം.

ഫാത്തിമ റോഡ് മുറിച്ചുകടക്കുന്നതിനിടെ തലശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ KL 18 AC 884 നമ്പർ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനത്തിന്റെ ടയർ യുവതിയുടെ വലതുകാൽപ്പാദത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

CONTENT HIGHLIGHTS:- Autorickshaw gets on and off through 19-year-old woman's legs

#Latest News #Nadapuram #Accident #Serious Injury

Next TV

Related Stories
 വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി സമാപിച്ചു

May 23, 2026 06:18 PM

വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി സമാപിച്ചു

വേദിക ഗ്രന്ഥശാല സംഘടിപ്പിച്ച പഞ്ചദിന വായനാ കളരി...

Read More >>
പരാതി പ്രളയം; ഫോൺ വിളിയിൽ വലഞ്ഞ് നാദാപുരം മുൻ ഗ്രാമപഞ്ചായത്ത് അംഗം

May 23, 2026 04:39 PM

പരാതി പ്രളയം; ഫോൺ വിളിയിൽ വലഞ്ഞ് നാദാപുരം മുൻ ഗ്രാമപഞ്ചായത്ത് അംഗം

ഫോൺ വിളിയിൽ വലഞ്ഞ് നാദാപുരം മുൻ ഗ്രാമപഞ്ചായത്ത്...

Read More >>
നവീകരിച്ചു; കാഞ്ഞരോൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

May 23, 2026 03:59 PM

നവീകരിച്ചു; കാഞ്ഞരോൽ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

കാഞ്ഞരോൽ കുടിവെള്ള പദ്ധതി ജനങ്ങൾക്കായി...

Read More >>
Top Stories

News Roundup

Entertainment News